തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്.ഐ വിപിന്‍ , ഗ്രേഡ് എസ്.ഐ സജീവന്, വൈശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് സസ്പെന്ഷന്. സംഭവത്തില്‍ തിരുവല്ലം സി.ഐക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.അതേസമയം യുവാവിന് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തന്‍ വീട്ടില്‍ സി പ്രഭാകരന്റെയും സുധയുടെയും മകന് സുരേഷ് (40) ആണ് ഫെബ്രുവരി 28ന് മരിച്ചത്.
