വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് വല മോഷ്ടിച്ച് കരമനയാറ്റിൽ മീൻ പിടിച്ചു; 3 യുവാക്കൾ പിടിയിൽ

1.1646764516

വിഴിഞ്ഞം : മത്സ്യബന്ധന തുറമുഖത്തു നിന്നു മോഷ്ടിച്ച വല ഉപയോഗിച്ച് കരമനയാറ്റിൽ മീൻ പിടിച്ച മൂന്നു പേരെ പൊലീസ് പിടികൂടി. വലിയതുറ ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷനിൽ സെന്റ് ജോർജ് കോട്ടേജിൽ റോജി (27), നെട്ടയം ഈയക്കുഴി അനീഷ് ഭവനിൽ അനീഷ് (26), വെള്ളൈക്കടവ് മാതവിള പുത്തൻ വീട്ടിൽ മനു (33) എന്നിവരെയാണ് വിഴിഞ്ഞം എസ്ഐ കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് ഫിഷ് ലാൻഡിനു സമീപം സൂക്ഷിച്ച വില കൂടിയ വലയാണു രണ്ടു ദിവസം മുൻപു വാഹനത്തിൽ എത്തിയ സംഘം കടത്തിയത്. തുറമുഖത്തെ സിസിടിവി ദൃശ്യങ്ങളനുസരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular