തിരുവനന്തപുരം : കടലേറ്റത്തിൽ തകർന്ന ശംഖുംമുഖം-വിമാനത്താവളം റോഡിന്റെ ടാറിങ് ആരംഭിച്ചു. ടാറിങ് പണികൾക്കായി റോഡിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള വഴിയിൽ നാല് ദിവസത്തേക്കാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടെ നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് റോഡ് അടച്ച് വേഗത്തിൽ ടാറിങ് ജോലികൾ പൂർത്തിയാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
