നെടുമങ്ങാട്: ഒട്ടേറെ മയക്കുമരുന്നു കേസുകളിലെ പ്രതി ഡികെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മഞ്ച പേരുമല ചന്ദ്രമംഗലം വീട്ടിൽ കുട്ടൻ മകൻ അഖിൽ(27) കോടതിയിൽ കീഴടങ്ങി. ഒരാഴ്ച മുൻപ് സുജിത്ത്, ലിബിൻ രാജ് എന്നിവരുമായി 8കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വരവേ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ ഇയാളെ പിടികൂടുന്നതിനായി പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
