തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലാഗോപാൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതിന് . നേരത്തെ അവതരിപ്പിച്ച ബജറ്റിൻെറ പുതുക്കിയ രൂപമായിരുന്നു കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ സമ്പൂര്‍ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. നികുതി, നികുതിയേതര വരുമാനം ഉയര്‍ത്താൻ ബജറ്റിൽ നടപടികൾ സ്വീകരിച്ചേക്കും എന്ന് സൂചനയുണ്ട്. ബജറ്റിൽ മാജിക്കുകൾക്കിടയില്ലെന്നും ചെലവുചുരുക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കും എന്നുമുള്ള സൂചന നേരത്തെ തന്നെ ധനമന്ത്രി നൽകിയിട്ടുണ്ട്.
