കിളിമാനൂർ:നഗരൂർ പാലം നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.എം.എൽ.എ ഒ.എസ് അംബിക അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായരിക്കും.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതം പറയും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.മുരളി ,ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്,പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
