ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പാലസ് റോഡിൽ ഹരികുമാറിന്റെ മകൻ നവനീത് കൃഷ്ണ(20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ മുറിയിൽ കയറി വാതിൽ അടച്ചു ഉറങ്ങാൻ പോയ മകനെ രാവിലെയായിട്ടും കാണാത്തത് കൊണ്ട് അച്ഛൻ വാതിൽ തുറന്നു നോക്കുമ്പോൾ മുറിയിലെ ജനൽ കമ്പിയിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിച്ചു നിൽക്കുന്നതാണ് കണ്ടതെന്നാണ് വിവരം. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.