തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. കാർഷിക മേഖലയിലെ ഉൽപ്പാദനം, മൂല്യവർധന, വിപണനം തുടങ്ങിയ കാര്യങ്ങൾ ഇക്കുറി പ്രതീക്ഷിക്കാം. ഇന്നത്തെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ വിശദമായ ചർച്ച നടക്കും. അടുത്ത സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവുകൾക്കായി 18 ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. പിന്നാലെ നിയമസഭ പിരിയും. അടുത്ത സമ്മേളനത്തിൽ മാത്രമാണ് ബജറ്റ് പൂർണമായും പാസാക്കുക
