വിജഞാന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തണം. ഇൻകുബേഷൻ സെന്ററുകൾക്കും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായികേരളത്തിലെ പത്തു സർവകലാശാലകൾക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തി.മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്പ് 150 പേർക്ക്.കേരളത്തിലെ 5 സർവകലാശാലകളിൽ 1,500 പുതിയ ഹോസ്റ്റൽ മുറികളും ഇന്റർനാഷനൽ ഹോസ്റ്റൽ സൗകര്യങ്ങൾക്കുമായി കിഫ്ബിയിൽ നിന്ന് തുക വകയിരുത്തും.250 രാജ്യാന്തര ഹോസ്റ്റൽ മുറികളും സർവകലാശാലകളിൽ ഉറപ്പാക്കും.തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 150 കോടി രൂപ വകയിരുത്തി.
