കെഎസ്ആർടിസിക്ക് ഈ വർഷം ആയിരം കോടി സഹായം.വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ തടഞ്ഞു കെഎസ്ആർടിസിയെ ലാഭത്തിലാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെഎസ്ആർടിസിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും
