തിരുവനന്തപുരം: യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലകൃഷ്ണന്‍റെ പ്രഖ്യാപനം. യുക്രെയിനിൽ നിന്ന് മടങ്ങി വന്നവർക്ക് നോർക്ക വഴി പഠന സഹായം നൽകും. പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി ഒരുക്കും. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തി. യുക്രെയിന്‍ യുദ്ധം കാരണം പഠനത്തിൽ തടസം വന്ന വിദ്യാർത്ഥികൾക്ക് പ്രഖ്യാപനം സഹായമാകും.
