തിരുവനന്തപുരം: അര്‍ബുദ രോഗബാധ വര്‍ധിക്കുന്നതിനാല്‍ തിരുവനന്തപുരം ആര്‍സിസി ഉള്‍പ്പടെയുള്ള വിവിധ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ മുഖേന കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് ധനമന്ത്രി ബാലഗോപാല്‍ . നടപ്പുവര്‍ഷം 81 കോടിയാണ് തിരുവനന്തപുരം റീജിയണ്‍ ക്യാന്‍സര്‍ സെന്‍ററിന് വേണ്ടി വകയിരുത്തുന്നത്. റീജിയണ്‍ ക്യാന്‍സര്‍ സെന്‍ററിനെ സംസ്ഥാന ക്യാന്‍സര്‍ സെന്‍ററായി ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ക്യാന്‍സര്‍ നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററിനെ മധ്യകേരളത്തിലെ ഒരു അപ്പെക്സ് ക്യാന്‍സര്‍ സെന്‍ററായി വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
