കല്ലമ്പലത്ത് വൃദ്ധയുടെ സ്വർണമാല കവർന്ന തമിഴ്‌നാട്‌ സ്വദേശിനികൾ പിടിയിൽ

kallambalam-theft-1.jpg.image.845.440

കല്ലമ്പലം: കല്ലമ്പലം മാവി‍ൻമൂട് പാണംതറ സ്വദേശിയായ വയോധികയുടെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ,​ സഹോദരി കല്യാണി എന്നു വിളിക്കുന്ന ലത എന്നിവരാണ് പിടിയിലായത്.

 

വർക്കല കല്ലമ്പലം റോഡിൽ ഓട്ടോയിൽ സഞ്ചരിച്ച യുവതികൾ റോഡിലൂടെ നടന്നുവന്ന വൃദ്ധയുടെ സമീപം ഓട്ടോ നിറുത്തുകയും പോകുന്നിടത്ത് എത്തിക്കാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റുകയും വയോധികയുടെ മാല കവരുകയുമായിരുന്നു. മാല നഷ്ടമായ വിവരം വയോധിക കല്ലമ്പലം പൊലീസിൽ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!