പതിനേഴുകാരി തൂങ്ങിമരിച്ചതിന് പിന്നാലെ ആണ്‍ സുഹൃത്തും തൂങ്ങിമരിച്ചു

IMG_14032022_232523_(1200_x_628_pixel)

 

കിളിമാനൂർ: മടവൂർ ചാങ്ങയിൽകോണത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനേഴുകാരി വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. പെൺകുട്ടി തൂങ്ങിമരിച്ച വിവരം സമൂഹമാധ്യമത്തിൽ നിന്നറിഞ്ഞ നിലമേൽ സ്വദേശിയായ സ്വകാര്യ ബസ് ജീവനക്കാരനായ യുവാവും ആത്മഹത്യ ചെയ്തു. മടവൂർ, ചാങ്ങയിൽകോണം കൃഷ്ണഭവനിൽ ശ്യാംദത്തിന്റെയും പരേതയായ ബബിതയുടെയും മകൾ അക്ഷര (17), പെൺകുട്ടിയുടെ ആൺസുഹൃത്ത് നിലമേൽ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.

 

സംഭവത്തെകുറിച്ച് നാട്ടുകാരും പൊലീസും പറയുന്നത് ഇങ്ങനെ :

അക്ഷര പോരേടം വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടി യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവറാണ് മരിച്ച ശ്രീജിത്ത്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളർന്നതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിഷയത്തിൽ ഇടപെടുകയും യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ പിതാവ് ശ്യാംദത്ത് കിളിമാനൂർ പുതിയ കാവിൽ സ്വകാര്യ സ്ഥാപനം നടത്തുകയായിരുന്നു. ശ്യാംദത്ത് തിങ്കളാഴ്ച രാവിലെ 7മണിയോടെ വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു പെൺകുട്ടി മുറിയിൽ കയറി വാതിലടച്ചത്. സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പുകൾക്കായി പെൺകുട്ടിയെ കാണാത്തതിനാൽ അടുക്കളയിൽ ആയിരുന്ന പെൺകുട്ടിയുടെ മുത്തശിക്ക് സംശയം തോന്നി വാതിലിൽ മുട്ടി വിളിച്ചിട്ടും തുറക്കാതെ ആയതോടെ ബഹളം കൂട്ടി ആളുകളെ വിളിച്ചുവരുത്തി കതക് ചവുട്ടിതുറക്കുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ ഷാളിൽ കെട്ടിതൂങ്ങിയ നിലയിൽ കാണുകയായിരുന്ന പെൺകുട്ടിയെ കെട്ടഴിച്ച് താഴെയിറക്കി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള മനോവിഷമമാകും മരണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മരണവിവരം സമൂഹ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ 11മണിയോടെ ശ്രീജിത്ത് വീടിനുള്ളിലെ ഹാളിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!