തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് തുറന്നു. റോഡിന്റെ പ്രവര്‍ത്തി പുരോഗതി മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി. മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്‌ഥരുടെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെയും എം.എല്‍.എയുടെയും മറ്റ് ജനപ്രതിനിധികളുടെയും എല്ലാം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്, റോഡ് പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായതെന്നും ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്‌ജമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 14.30 മീറ്ററാണ് റോഡിന്റെ വീതി.