ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചെന്ന് ആരോപണം.ബാർ ഹോട്ടലിൽ സംഘർഷം നടക്കുന്നതറിഞ്ഞെത്തിയ പൊലീസ് ഓട്ടോ ഡ്രൈവറായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ആറ്റിങ്ങൽ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പരാതി . മർദനമേറ്റ ആറ്റിങ്ങൽ കുഴിമുക്ക് സ്വദേശി അരുൺരാജ് (31) നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഞായറാഴ്ച രാത്രി ഹോട്ടലിൽ അപരിചിതരായ ചിലർ തമ്മിൽ സംഘർഷം നടക്കുന്നത് കണ്ട് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു എന്ന് അരുൺ രാജ് പറഞ്ഞു.പൊലീസ് എത്തിയപ്പോഴേക്കും അടിപിടിയുണ്ടാക്കിയ സംഘം കന്നു. സ്ഥലത്തുണ്ടായിരുന്ന അരുൺരാജിനെയും കുളമുട്ടം സ്വദേശിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിരപരാധിയാണെന്ന് പലതവണ ആവർത്തിച്ചിട്ടും എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസുകാർ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നു അരുൺരാജ് പറഞ്ഞു. രാത്രി ഏറെ വൈകി പിതാവിന്റെ ജാമ്യത്തിൽ വിട്ടു.ഇന്നലെ രാവിലെ പത്തോടെ ആറ്റിങ്ങൽ ഡി വൈ എസ് പി ക്ക് പരാതി നൽകാനെത്തിയപ്പോഴും ഭീഷണിയും അസഭ്യവർഷവും ഉണ്ടായെന്നും അരുൺരാജ് പറഞ്ഞു.