തിരുവനന്തപുരം: ജില്ലയിൽ ഈ വർഷത്തെ ഉയർന്ന താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. 36.1 ഡിഗ്രി സെൽഷ്യസ്. ഞായറാഴ്ച 35.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മുൻ വർഷങ്ങളിലെ കണക്കനുസരിച്ച് ഈ ദിവസങ്ങളിലെ ശരാശരി താപനില 33.7 ഡിഗ്രി സെൽഷ്യസ് ആണ്. കഴിഞ്ഞ മാർച്ചിൽ 36.3 വരെ താപനില ഉയർന്നിട്ടുണ്ട്. 2019 മാർച്ചിൽ 36.7 വരെയെത്തി. ജില്ലയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 1988 മാർച്ച് 16-നായിരുന്നു, 37.7 ഡിഗ്രി സെൽഷ്യസ്.33 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ താപനില. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.