തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ വരവറിയിച്ച് നഗരത്തിൽ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസ് ഓടിത്തുടങ്ങി. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസിൽ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാം .നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാവും ഡബിൾ ഡക്കർ സർവീസ് നടത്തുക .
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തുടർന്ന് എം.ജി റോഡ് വഴിയുള്ള ഡബിള്‍ ഡക്കറിലെ ആദ്യയാത്രയിൽ മന്ത്രിയും ഒത്തുചേർന്നു. മികച്ച ചിത്രങ്ങളും സംഘാടനവും ജനകീയ പങ്കാളിത്തവും കൊണ്ട് ഇത്തവണത്തെ മേള ശ്രദ്ധേയമാകുമെന്ന് മന്ത്രി പറഞ്ഞു.
ഫ്‌ളാഗ് ഓഫ് ചടങ്ങിൽ എം എൽ എ മാരായ അഡ്വ.വി.കെ പ്രശാന്ത്,വി ജോയ് ,ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.ഇതാദ്യമായാണ് ചലച്ചിത്ര മേളയുടെ സന്ദേശവുമായി കെഎസ്ആര്‍ടിസി ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.