Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം മാറി സംസ്കരിച്ചു

Medical_college_Gate_Thiruvananthapuram(5)

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹന അപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ലാൽമോഹന്റെ മൃതദേഹത്തിന് പകരം നരുവാമൂട് സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചത്. അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ ലാൽമോഹൻ ഇന്നാണ് മരിച്ചത്. ബന്ധുക്കള്‍ക്ക് സംഭവിച്ച പിഴവാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നത്. നേമത്ത് വെച്ച് ഓട്ടോ ഡ്രൈവറായ ബാബുവിന് രാവിലെ വാഹന അപകടത്തിൽ പരിക്കേറ്റു. അന്നേ ദിവസം വൈകുന്നേരം മേട്ടുക്കടയിൽ വച്ച് ലാൽമോഹനും വാഹന അപകതടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ടുനിന്നവരാണ് രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിലെത്തിച്ചത്.

അജ്ഞാതരായ രണ്ടുപേരെയും ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം ലാൽകൃഷ്ണയുടെ ബന്ധുക്കള്‍ മെഡിക്കൽ കോളജ് ആശുപത്രിലെത്തി. ചികിത്സയിലുള്ള ബാബുവിനെ ലാൽകൃഷ്ണയാണെന്ന് തെററിദ്ധരിച്ച ബന്ധുക്കള്‍ ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. ലാൽ അടുത്ത ദിവസം മരിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ സാഹര്യത്തിൽ മലയിൻകീഴ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തി. ലാലാണെന്ന് കരുതി ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. മൂന്നു ദിവസമായിട്ടും ബാബുവിനെ കാണത്തതിനാൽ ബന്ധുക്കള്‍ നേമം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് അപകടത്തിൽ പരിക്കേറ്റ മരിച്ച ബാബുവിനെ മലയിൻകീഴുകാർ കൊണ്ടുപോയ സംസ്കരിച്ചതായി പൊലീസിന് മനസിലായത്.രണ്ട് പേരുടേയും ബന്ധുക്കളെ നേമം പൊലീസ് മോർച്ചറിയിലേക്ക് വിളിപ്പിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു അജ്ഞാത മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തിൽ രണ്ടുകൂട്ടരും പരിശോധിച്ചു. അപ്പോഴാണ് മോർച്ചറിയിൽ ഇപ്പോഴുമുള്ളത് ലാൽകൃഷ്ണയുടെ മൃതദേഹമാണെന്ന കാര്യം മനസിലായത്. ബന്ധുക്കള്‍ പരിക്കേറ്റവരെ തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് വിവാദങ്ങള്‍ക്കിയായതെന്നും പൊലീസ് പറഞ്ഞു. ലാൽകൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വീണ്ടും സംസ്കരിക്കേണ്ടിവരും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!