കിളിമാനൂർ: കിളിമാനൂരിൽ അജ്ഞാത ജീവി ആക്രമണം. നാല് ആടുകളെ കടിച്ചു കൊന്നു. കിളിമാനൂർ കടമ്പാട്ടുകോണം പത്മതീർത്ഥത്തിൽ ശശീന്ദ്രൻ പിള്ളയുടെ ആടുകളെയാണ് കടിച്ചു കൊന്നത്. ഒരു തള്ള ആടിനേയും മൂന്ന് കുഞ്ഞാടുകളേയുമാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. വെളുപ്പിനെ പാൽ കറവയ്ക്കായി ശശീന്ദ്രൻ പിള്ളയുടെ ഭാര്യ ശാന്ത തൊഴുത്തിൽ എത്തിയപ്പോഴാണ് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടത്