വിതുര: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പറവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. പറവൂർ നന്തിക്കുളങ്ങര സ്വദേശി ജോയ്സൺ (21) ആണ് അറസ്റ്റിലായത്. വിതുര സ്വദേശിയായ സ്കൂൾ വിദ്യാർഥിനിയാണു പീഡനത്തിന് ഇരയായത്. ഫെയ്സ്ബുക്കിലൂടെ വിദ്യാർഥിനിയെ പരിചയപ്പെട്ട പ്രതി പിന്നീട് പല തവണ വിതുരയിലെത്തി പരിചയം പുതുക്കി. കഴിഞ്ഞ ദിവസം വിദ്യാർഥിനി പഠിക്കുന്ന സ്കൂളിന്റെ പരിസരത്തു സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കണ്ടതിനെ തുടർന്ന്, പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണു പീഡനവിവരം പുറത്തുവന്നത്. സ്കൂളിൽ പോകാനിറങ്ങിയ വിദ്യാർഥിനിയെ 6 മാസം മുൻപു ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചതായി വിദ്യാർഥിനിയും പൊലീസിനു മൊഴി നൽകി