Search
Close this search box.

പൊഴിയൂര്‍ – അഞ്ചുതെങ്ങ് ബസ് സര്‍വീസ് നാളെ ഫ്ലാഗ് ഓഫ്‌ ചെയ്യും

KSRTC-Bus-Free-Wifi

 

തിരുവനന്തപുരം: പുതിയതായി ആരംഭിക്കുന്ന പൊഴിയൂര്‍ അഞ്ചുതെങ്ങ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ (18-03-2022) ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എംഎല്‍എമാരായ കെ.ആന്‍സലന്‍ പൊഴിയൂരിലും വി.ശശി അഞ്ചുതെങ്ങിലും രാവിലെ എഴിന് പുതിയ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ്‌ ചെയ്യും. തിരുവനന്തപുരം ജില്ലയിലെ തീര മേഖലയുടെ തെക്കേ അറ്റത്തെ പൊഴിയൂര്‍ മുതല്‍ വടക്കേ അതിര്‍ത്തിയായ അഞ്ചുതെങ്ങ് വരെയുള്ള റൂട്ടിലാണ് പുതിയ ബസ് സര്‍വീസ്. പൊഴിയൂരില്‍ നിന്ന് ഉച്ചക്കട, പൂവാര്‍, പുതിയതുറ, പുല്ലുവിള, മുക്കോല, വിഴിഞ്ഞം, കോവളം, പാച്ചല്ലൂര്‍, തിരുവല്ലം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം, വെട്ടുകാട്, വേളി, തുമ്പ, സെന്റ് ആന്‍ഡ്രൂസ്, കഠിനംകുളം, പുതുക്കുറിച്ചി പെരുമാതുറ, മുതലപ്പൊഴി, താഴംപള്ളി വഴി അഞ്ചുതെങ്ങ് വരെയാണ് പുതിയ ബസ് റൂട്ട്. പൊഴിയൂരില്‍ നിന്നും അഞ്ചുതെങ്ങില്‍ നിന്നും രാവിലെ 7 മണി മുതല്‍ ഒന്നരമണിക്കൂര്‍ ഇടവിട്ട് ഇരു ദിശകളിലേക്കും ബസ് സര്‍വീസ് നടത്തും. പൊഴിയൂരില്‍ നിന്ന് അഞ്ചുതെങ്ങിലേക്ക് യാത്ര ചെയ്യുവാന്‍ നിരവധി ബസ്സുകള്‍ മാറിക്കയറണമായിരുന്നു. പുതിയ ബസ് റൂട്ട് ആരംഭിക്കുന്നതോടെ തീരദേശവാസികളുടെ ദീര്‍ഘകാലത്തെ യാത്രാക്ലേശം പരിഹരിക്കപ്പെടുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!