ഐ എസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാനെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ ആദരം

IMG_17032022_234750_(1200_x_628_pixel)

തിരുവനന്തപുരം: ഐ എസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാനെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ കേരളം ആദരിക്കും .മുഖ്യമന്ത്രി പിണറായി വിജയൻ സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നൽകിയാണ് ലിസ ചലാനെ ആദരിക്കുന്നത്.തുർക്കിയിലെ അടിച്ചമർത്തപ്പെട്ട കുർദ് സമൂഹത്തിന്റെ പ്രതിനിധിയായ ലിസ ചലാൻ 2013 മുതലാണ് ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമാകുന്നത്. 2015 ൽ കുർദ്ദിഷ് ഭൂരിപക്ഷ നഗരമായ ദിയാർബക്കറിൽ ഐ എസ് നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ 2021ൽ കൃത്രിമ കാലുകൾ ഘടിപ്പിച്ച് ഡിലോപ് എന്ന സിനിമയിലൂടെ അഭ്രപാളിയിൽ തിരിച്ചെത്തി.

കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ലാംഗ്വേജ് ഓഫ് ദി മൗണ്ടൻ എന്ന ചിത്രം ലോക ശ്രദ്ധ നേടിയിരുന്നു.ഈ ചിത്രമാണ് മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.മാർച്ച് 19 ന് ഏരീസ് പ്ലക്സിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുക .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!