തിരുവനന്തപുരം:ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസം വികസനം നടത്താനുള്ള 64.13 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദവുമായ വികസനമാണ് ലക്ഷ്യം. ആക്കുളം കായലിന്റെ സംരക്ഷണത്തിനായി 2018ൽ 128.68 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിലുള്ള ഭരണാനുമതി നൽകിയിരുന്നു. 2019ൽ പദ്ധതിക്ക് 185.23 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിക്ക് തത്വത്തിൽ അംഗീകാരം നൽകി.പദ്ധതിയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിച്ച ശേഷമാണ് ഒന്നാംഘട്ടമായി 64.13 കോടി രൂപയ്ക്ക് അംഗീകാരം നൽകിയത്