തിരുവനന്തപുരം :ലോ കോളജ് സംഘര്‍ഷത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ. കെഎസ്യു നേതാവ് സഫ്നയാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ദേവ് ആരോപിച്ചു. എസ്എഫ്ഐക്കെതിരെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും സച്ചിൻ പറഞ്ഞു.
ആരോപണത്തോടു പുച്ഛം മാത്രമാണുള്ളതെന്നു സഫ്ന പ്രതികരിച്ചു. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് എഫ്ഐആറിൽ പൊലീസ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരുടെ മൊഴികള്‍ പൊലീസ് അട്ടിമറിച്ചെന്നും ആക്ഷേപമുണ്ട്. മൂന്നാം ദിവസവും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചില്ല