തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയുടെ വിവിധ വേദികളിൽ പ്രതിനിധികൾക്ക് സൗജന്യ യാത്ര ഒരുക്കാൻ
കെ.എസ്.ആർ.ടി.സിയുടെ സർക്കുലർ സർവീസും ഇലക്ട്രിക് ഓട്ടോറിക്ഷകളും.നഗരത്തിലെ 15 വേദികളിലും പ്രതിനിധികൾക്ക് വാഹനങ്ങളിൽ സൗജന്യമായി സഞ്ചരിക്കാം.
‘ഫെസ്റ്റിവൽ ഓൺ വീൽസ്’ എന്നാണ് കെ.എസ്.ആർ.ടി.സി സൗജന്യ സർവീസിന് പേരിട്ടിരിക്കുന്നത്.
സ്മാർട്ട് സിറ്റി പ്രൊജക്റ്റുമായി കൈകോർത്താണ് 10 ഇലക്ട്രിക് ഓട്ടോകൾ സൗജന്യ സർവീസ് നടത്തുന്നത് . വനിതകളാണ് ഇ- ഓട്ടോകൾ ഓടിക്കുന്നത്.
മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ബസ് സർവീസ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിതും
ഇ-ഓട്ടോകൾ കരമന ഹരിയും ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സി. ചലച്ചിത്രമേളയ്ക്കായി സൗജന്യ സർവ്വീസ് ഒരുക്കുന്നത്.പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ
ഇ-ഓട്ടോ സൗകര്യം രണ്ടാം തവണയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.