തിരുവനന്തപുരം കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്ന് ഹഷീഷ് ഓയിലും എംഡിഎംഎയും പിടിച്ചു. നെതർലൻഡിൽനിന്നുള്ള പാഴ്സലിലാണ് ലഹരി കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.കഴക്കൂട്ടം സ്വദേശി അരുണിനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെട്ടുറോഡിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പിടിയിലായ ആളെ ചോദ്യം ചെയ്തു വരികയാണെന്ന് കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.