തിരുവനന്തപുരം:26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 25ന് ചലച്ചിത്ര മേള സമാപിക്കും. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഏറ്റവും വലിയ ആകർഷണം ചലച്ചിത്രമേള വിളംബരം ചെയ്യുന്ന തരത്തിൽ മേളയുടെ വിവരങ്ങൾ പതിപ്പിച്ച കെ.എസ്. ആർ ടി.സിയുടെ തിരുവനന്തപുരത്തെ ഈ ഡബിൾ ഡക്കറായിരിക്കും.
തിരുവനന്തപുരം നഗരത്തിലെത്തുന്നവർ ഒരിക്കലെങ്കിലും ആഗ്രഹിച്ചു യാത്ര ചെയ്ത ബസാണ് ഡബിൾ ഡക്കർ. നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള ഈ ബസിൻ്റെ സർവീസ് സഞ്ചാരികൾക്ക് കൗതുകമായിരുന്നു. പ്രതിസന്ധി കാലത്തെ തരണം ചെയ്ത് വീണ്ടും പഴയതിനേക്കാൾ ഗഭീരമയി ഇത്തവണ ചലച്ചിത്ര മേള നടക്കും. അതിൽ തീയേറ്ററുകളിൽ കേന്ദ്രീകരിച്ചുള്ള ഡബിൾ ഡക്കർ യാത്ര ഏറെ ആകർഷകമായിരിക്കും. സാംസ്കാരിക വകുപ്പും കെഎസ്ആർടിസിയും ചേർന്നാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്.