തിരുവനന്തപുരം:കേരള അക്കാദമി ഫോർ സ്കിൽ ആൻഡ് എക്സലൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ലക്ഷ്യ തൊഴിൽ മേളയിൽ 186 പേർക്ക് ജോലി ലഭിച്ചു. 791 തസ്തികകളിലേക്ക് ഷോട്ട് ലിസ്റ്റ് തയ്യാറാക്കി. 1027 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു.തിരുവനന്തപുരം ജില്ലാ ഭരണകൂടത്തെയും ജില്ലാ നൈപുണ്യ വികസന സമിതിയുടെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
മേള പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ 20 ലക്ഷം തൊഴിൽ എന്ന വാഗ്ദാനം പൂർത്തീകരിക്കാൻ തൊഴിൽ വകുപ്പിന്റെ ഭാഗത്തുനിന്ന് പരമാവധി പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ തൊഴിൽ മേളകൾ സംഘടിപ്പിച്ച് സ്വകാര്യ മേഖലയിലും നിരവധി അവസരങ്ങൾ ഒരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.