തിരുവനന്തപുരം:വില്ലേജ്തല ജനകീയ സമിതികളുടെ സംസ്ഥാന തല ഉദ്ഘാടനം പേരൂർക്കട സ്മാർട് വില്ലേജ് ഓഫീസ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് അടിമുടി മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. വില്ലേജ് ഓഫീസുകളെ ജനകീയവത്ക്കരിക്കുന്നതിനാണ് ജനകീയ സമിതികളിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. സേവനങ്ങള്‍ തടസ്സമില്ലാതെ താമസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാവും. അടുത്ത മാസത്തോടെ എല്ലാ വില്ലേജുകളിലും സമിതികൾ പൂർണ്ണ അർത്ഥത്തിൽ യോഗം ചേരും.
