തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപായി ഡോ തോമസ് ജെ നെറ്റോ സ്ഥാനമേറ്റു. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻസ് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകൾക്കും ആഹ്ളാദാരവങ്ങൾക്കും ഇടയിലായിരുന്നു സ്ഥാനാരോഹണം. പ്രധാന കാർമികൻ ഡോ എം സൂസപാക്യം കൈവയ്പ് ശുശ്രൂഷ നടത്തി സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറേല്ലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. മുൻഗാമിയായ ഡോ എം സൂസപാക്യത്തിന്റെ ദൗത്യം തുടരുമെന്ന് ഡോ നെറ്റോ പറഞ്ഞു.
