തിരുവനന്തപുരം : നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം (കാപ്പാ) അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പർജൻകുമാർ അറിയിച്ചു. തിരുമല തൃക്കണ്ണാപുരം ആറാമട കൃഷ്ണകൃപ വീട്ടിൽ മിട്ടു എന്ന് വിളിക്കുന്ന അരവിന്ദ് (24)-നെയാണ് പൂജപ്പുര പോലീസ് അറസ്റ്റ്ചെയ്തത്.
2015 മുതൽ പൂജപ്പുര പോലീസ് സ്റ്റേഷനിലും സ്റ്റേഷനുകളിലുമായി സിറ്റിയിലെ വിവിധ പോലീസ് അരവിന്ദിനെതിരെ കൊലപാതകശ്രമം, ആയുധം കൈകാര്യം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ക്രൂരമായി ആക്രമണം നടത്തൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് 11 കേസ്സുകൾ നിലവിലുണ്ട്.