തിരുവനന്തപുരം: രണ്ടു വർഷത്തിനു ശേഷം കേരള രാജ്യാന്തര ചലച്ചിത്രമേള പൂർണതോതിൽ തിരിച്ചെത്തിയ ആവേശത്തിൽ തലസ്ഥാനം. മേളയുടെ ആദ്യദിനം തന്നെ പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . ഇന്നും ഇന്നലേയും നിറഞ്ഞ സദസ്സിലാണ് സിനിമകൾ പ്രദർശിപ്പിച്ചത്. ടാഗോറിലും കൈരളി-ശ്രീയിലും കലാഭനിലും ആദ്യ ഷോ തുടങ്ങും മുമ്പുതന്നെ ഡെലിഗേറ്റുകളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്.
![](https://thiruvananthapuramvartha.com/wp-content/uploads/2025/02/IMG_20250205_233920_1200_x_628_pixel-300x157.jpg)