തിരുവനന്തപുരം :മാരക മയക്കുമരുന്നായ എം.ഡി.എം.എ-യുമായി ഒരാളെ പോലീസ് പിടികൂടിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പർജൻകുമാർ അറിയിച്ചു. വളളക്കടവ് ഗാന്ധി നഗറിൽ മുഹമ്മദ് ജുബൈസ് (27) നെയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗെൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.