രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ദോയുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനേറ്റോലിയൻ ലെപേർഡ്,അസർബൈജൻ ചിത്രം സുഖ്‌റ ആൻഡ് സൺസ്,കശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം അയാം നോട്ട് ദി റിവർ ജ്ജലം, അന്റോണേറ്റ കുസിജനോവിച് സംവിധാനം ചെയ്ത മുറിന, മലയാള ചിത്രം നിഷിദ്ധോ തുടങ്ങിയവയാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്നത്തെ ചിത്രങ്ങൾ.രണ്ട് തവണ ഓസ്‌കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദർശനവും ഇന്നാണ്.നിശാഗന്ധി തീയറ്ററിൽ വൈകീട്ട് 6.30 നാണു ചിത്രം പ്രദർശിപ്പിക്കുന്നത്.