തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. തൈക്കാട് മടത്തുവിളാകം ഗിരിജ വിലാസത്തിൽ ശ്രീകണ്ഠനെയാണ് (24) നേമം പൊലീസ് അറസ്റ്റുചെയ്തത്. ഫെബ്രുവരി 21ന് രാത്രിയാണ് ബൈക്ക് മോഷണം പോയത്. കാരയ്ക്കാമണ്ഡപം ഇന്ത്യൻ ബാങ്ക് എ.ടി.എം കൗണ്ടറിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന നേമം സ്വദേശി ഷമിയുടെ ബൈക്ക് പ്രതി മോഷ്ടിക്കുകയായിരുന്നു. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, ജോൺ വിക്ടർ, എ.എസ്.ഐമാരായ പദ്മകുമാർ, പ്രമോദ്, സി.പി.ഒമാരായ ലതീഷ്, ഉണ്ണിക്കൃഷ്ണൻ, സജു, കണ്ണൻ, ദീപക്, ചന്ദ്രസേനൻ, ഹോംഗാർഡ് ശിവരാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.