തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെ ഉള്ളവർ. 61 പേരാണ് സെയ്‌ഷെൽസിൽ കുടുങ്ങി മോചനം കാത്ത് ഇരിക്കുന്നത്. വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയി പിടിയിലായവർ. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇവർ മൽസ്യബന്ധനത്തിന് പോയത്. ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയവരിൽ രണ്ടുപേർ മലയാളികളാണ്. അസംകാരായ അഞ്ചുപേരും ഉണ്ട്. ബാക്കി ഉള്ള തൊഴിലാളികളെല്ലാം തമിഴ്നാട്ടുകാർ ആണ്.
നിയമനടപടികളിൽ കുരുങ്ങി പ്രതിസന്ധിയിലാകുമെന്നതിനാൽ അടിയന്തര ഉന്നത ഇടപെടലിനായി കാത്തിരിക്കുകയാണ് ഇവർ. ഇവർക്ക് വേണ്ട അടിയന്തര സഹായം വേൾഡ് മലയാളി ഫെഡറേഷൻ എത്തിച്ചു നൽകിയിട്ടുണ്ട്. ഫെബ്രുവരി 22ന് പോയ സംഘം ഈ പന്ത്രണ്ടാം തിയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്തമായ ഇവിടെ നിയമനടപടികൾ നടക്കുകയാണ്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.