പാലോട്: പ്രതികളെ പിന്തുടർന്ന് പിടിക്കൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പാലോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പറക്കോണം രതീഷ്, ചല്ലിമുക്ക് അൻസിൽ എന്നിവരെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാലോട് ചിപ്പൻചിറ കുണ്ടാളൻകുഴിയിലുള്ള ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന പാലോട് എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐ വിനോദ്, സി.പി.ഒമാരായ കിരൺ, രഞ്ജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല