തിരുവനന്തപുരം: 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിൾ മി എന്നിവയുടെ ആദ്യ പ്രദർശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ക്രൊയേഷ്യൻ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൾ, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അൽവാരസ് മെസെൻ സംവിധാനം ചെയ്ത ക്ലാരാ സോളാ, ക്യാപ്റ്റൻ വോൾക്കാനോ എസ്‌കേപ്പ്ഡ്, യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും.ലോകസിനിമാ വിഭാഗത്തിൽ 34 ചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്.