തിരുവനന്തപുരം: ബൃഹദ് പദ്ധതികളുമായി നഗരസഭാ ബഡ്‌ജറ്റ് ഒരുങ്ങുന്നു. 23ന് രാവിലെ 10.30ന് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. രാജു പ്രഖ്യാപിക്കുന്ന ഭരണസമിതിയുടെ രണ്ടാമത്തെ ബഡ്‌ജറ്റിൽ മികവുറ്റ പദ്ധതികളാണ് നഗരവാസികൾ പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും കഴിഞ്ഞ തവണകളിലെ പ്രഖ്യാപിത പദ്ധതികളിൽ പലതും നടപ്പാക്കിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. 1500 കോടി രൂപയുടെ ബഡ്ജറ്റാണ് പ്രഖ്യാപിക്കുന്നത്