തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസില്‍ കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടുകയെന്ന ലക്ഷ്യവുമായാണ് പൊലീസില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കലാപവിരുദ്ധ സേനയെന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.സംസ്ഥാനത്തെ ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ച് കലാപവിരുദ്ധ സേന രൂപീകരിക്കും.