മലയിൻകീഴ്: ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ( എസ്എച്ച്ഒ ) എ.വി.സൈജുവിനെതിരെ കേസെടുത്തതിന് പിന്നാലെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റി. ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ ഡോക്ടറുടെ മൊഴി എടുത്തു. കേസ് ഇന്ന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറും. സസ്പെൻഷൻ ഉണ്ടാകാൻ സാധ്യത. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാകമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.വി.സൈജുവിനെ നീക്കിയതായി. ഭാരവാഹികൾ അറിയിച്ചു.