കിളിമാനൂർ :കിളിമാനൂരിൽ അപകടത്തിൽ വ്യാപാരി മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത് . കല്ലറ ചെറുവാളം സ്വദേശി മണികണ്ഠൻ(44) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. പഴക്കച്ചവടക്കാരനായ മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ വ്യാപാരം കഴിഞ്ഞ് പോങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലിയ ശബ്ദം കേട്ട് സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് റോഡരികിൽ ബൈക്ക് വീണ് കിടക്കുന്നതും മണികൺഠനെയും കണുന്നത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹത്തിൽ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയിൽ അവിടിയെത്തിയ വാഹനത്തിന്റെ സാന്നിധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്..