പേട്ടയിലെ കൊലപാതകം; 80 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു പൊലീസ്

images(444)

തിരുവനന്തപുരം:  പേട്ടയിലെ കൊലപാതകത്തിൽ 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് പേട്ട പൊലീസ്.വീട്ടിലെത്തിയ മകളുടെ ആൺ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പേട്ട പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.2021 ഡിസംബർ 29ന് പുലർച്ചെ മൂന്നരയോടെ ആനയറ പാലത്തിനു സമീപം ടി.സി 93/2226 ഐശ്വര്യയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷ് ജോർജാണ് (19) കുത്തേറ്റ് മരിച്ചത്.കുറ്റകൃത്യത്തിന് ശേഷം പേട്ട ചായക്കുടി ലെയിൻ ഏദനിൽ സൈമൺ ലാലൻ (51) പേട്ട പൊലീസ് സ്റ്രേഷനിൽ കീഴടങ്ങുകയായിരുന്നു. മൊഴികളുടെ വൈര്യുദ്ധത്തിൽ അന്വേഷണം വലയ്ക്കുന്ന നിലയിൽ പ്രതി എത്തിച്ചെങ്കിലും തെളിവുകളെല്ലാം കൃത്യമായി ശേഖരിച്ച് സാഹചര്യം അന്വേഷിച്ചുമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കരുതെന്ന ഉദ്ദേശ്യമായിരുന്നു പൊലീസിന്റേത്. ആദ്യം കള്ളനെന്നു പറഞ്ഞ് അനീഷിനെ കുത്തിയതായാണ് പൊലീസിന് സൈമൺ മൊഴി നൽകിയതെങ്കിലും വിവിധ തരത്തിലുള്ള അന്വേഷണത്തിൽ കൊലപ്പടുത്താനുള്ള കാര്യം സൈമൺ ലാലന് പറയേണ്ടിവന്നു. മകളുടെ ആൺസുഹൃത്തിനോട് തോന്നിയ വൈരാഗ്യമാണ് അനീഷ് വീട്ടിലെത്തിയപ്പോൾ കരുതിക്കൂട്ടി കൃത്യം ചെയ്യാൻ സൈമൺ ലാലനെ പ്രേരിപ്പച്ചെതെന്ന് പൊലീസിനോട് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. സാങ്കേതിക തെളിവുകൾ,ഫോറൻസിക് തെളിവുകൾ എന്നിവയും ഇതിൽ ഉപയോഗിക്കേണ്ടിവന്നു. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!