നാഗർകോവിൽ :മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ പാറക്കഷണങ്ങൾ നിരത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലഞ്ചി പാറവിള സ്വദേശി ലെനിൻ എന്ന സൂര്യ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ഇരണിയലിന് സമീപം പാലോടാണ് സംഭവം.അറസ്റ്റിലായ സൂര്യ റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ മദ്യലഹരിയിലായിരുന്ന താൻ ട്രാക്കിന് ഇരുവശത്തും 2 വലിയ പാറക്കഷണങ്ങൾ വച്ച ശേഷം സമീപത്ത് മറഞ്ഞിരിക്കുകയായിരുന്നു എന്നു പറഞ്ഞു. ഇൗ സമയത്ത് ഗുരുവായൂർ എക്സ്പ്രസ് പാറക്കഷണങ്ങളിലിടിച്ച് അതുവഴി കടന്നുപോയത് താൻ മൊബൈൽ ഫോണിൽ പകർത്തുകയുണ്ടായെന്നും പറഞ്ഞു. അറസ്റ്റിലായ സൂര്യയെ റിമാൻഡ് ചെയ്തു