തിരുവനന്തപുരം: ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടയെ ചിറയിൻകീഴ് പൊലീസ് പിടികൂടി. വധശ്രമം, ലഹരിവിൽപ്പന എന്നീ കേസുകളിൽ പ്രതിയായ ദീപുവാണ് പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്നത്. പിടികൂടാതിരിക്കാൻ മതം മാറി മറ്റൊരു പേരിൽ ഒളിവിൽ കഴിഞ്ഞ ദീപുവിനെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.നിരവധി കേസുകളിൽ പ്രതിയായ ദീപു നാലു വർഷമായി ഒളിവിലാണ്. കൊലപാതക ശ്രമം, കഞ്ചാവ് വിൽപ്പന എന്നീ കേസുകളിൽ പ്രതിയാണ്.
മലബാർ കേന്ദ്രീകരിച്ച ദീപു കഞ്ചാവ് വിൽപ്പന നടത്തുകയാണെന്ന് വിവരം പൊലീസിന് ലഭിച്ചു. മലപ്പുറം , വയാനാട് കേന്ദ്രീകരിച്ച് റൂറൽ ഷോഡോ സംഘം അന്വേഷണം തുടങ്ങി. അപ്പോഴാണ് മതം മാറി പേര് മാറ്റി മുഹമ്മദാലിയെന്ന പേരിൽ മലപ്പുറത്ത് ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയത്. പൊലീസ് പിന്തുടരാതിരിക്കാൻ ഇയാള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിക്കാറില്ലായിരുന്നു.മലപ്പുറത്ത് അങ്ങാടിപ്പുറം വഴിപ്പാറയിലായിരുന്നു താമസം