നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിലെ രാജൻ – അമ്പിളി ദമ്പതികളുടെ മക്കൾക്ക് ഒടുവിൽ വീടൊരുങ്ങുന്നു. ചാലക്കുടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടനയാണ് രക്ഷിതാക്കൾ ഉറങ്ങുന്ന മണ്ണിൽ തന്നെ വീട് നിർമിച്ചു നൽകുന്നത്. ചെയർമാൻ മാരിയോ ജോസഫിന്റെ സാന്നിധ്യത്തിൽ ഇന്നലെ ഉച്ചയോടെ വീടിനു തറക്കല്ലിട്ടു.2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിയും കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മക്കളിൽ മൂത്ത മകൻ ആർ. രാഹുൽ രാജിന് കഴിഞ്ഞ ദിവസം നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് ജോലി നൽകിയിരുന്നു.