തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. കോവിഡ് പ്രതിസന്ധിക്ക് പുറമേ, ഇന്ധന വില കൂടി വര്‍ധിച്ചതോടെ വന്‍ നഷ്ടം സഹിച്ച് ഇനിയും സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്. ബസ് ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, നികുതി ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ബസുടമകള്‍ ഉന്നയിക്കുന്നു.