ആക്കുളം: ദക്ഷിണ വ്യോമസേന ആസ്ഥാനത്തിനു സമീപം തീപിടുത്തം. വ്യോമസേനയുടെയും കേരള ഫയർ സർവീസസിന്റെയും യോജിച്ചുള്ള പരിശ്രമത്തിൽ തീ അണയ്ക്കാൻ സാധിച്ചു. ദേശീയ യുദ്ധസ്മാരകത്തിനായി നൽകിയ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീ പടരുന്നത് വ്യോമസേനാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ അഗ്നി ശമന വിഭാഗത്തെ അറിയിക്കുകയും ചെയ്തു. വ്യോമ സേനയുടെയും കേരള ഫയർ സർവീസസിന്റെയും സംയുക്ത പരിശ്രമ ഫലമായി അമ്പതു മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. സിവിൽ, മിലിട്ടറി സർവീസുകൾ നടത്തിയ സംയോജിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.