തിരുവനന്തപുരം :ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശനിയാഴ്ചകളിൽ 12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ‘കോർബി വാക്‌സ്’ വാക്‌സിൻ നൽകും. ചൊവ്വാഴ്ചകളിൽ കോവിഷീൽഡ് വാക്‌സിന്റെയും വ്യാഴാഴ്ചകളിൽ കോവാക്‌സിന്റെയും ഒന്നും രണ്ടും ഡോസും ബൂസ്റ്റർ ഡോസും ലഭിക്കും. 60 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്.
തിരുവനന്തപുരം ജനറൽആശുപത്രി, പുലയനാർകോട്ട നെഞ്ച് രോഗ ആശുപത്രി എന്നിവിടങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ കോവിഷീൽഡും കോവാക്‌സിനും, ശനിയാഴ്ച കോർബി വാക്‌സും ലഭിക്കും. ഗവൺമെൻറ് ആയുർവേദ കോളജ് ആശുപത്രിയിൽ തിങ്കൾ മുതൽ വെള്ളി വരെ കോവിഷീൽഡും ശനിയാഴ്ച ‘കോർബി വാക്‌സ്’ വാക്‌സിനും ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.